തിരുവനന്തപുരം: പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകിയെന്ന് സംശയിച്ച് പോലീസ് പുറത്തിറക്കിയ രേഖാചിത്രം ആറും തിരിച്ചറിയുന്നില്ലെന്ന് വനിതാകമ്മീഷന് അന്വേഷണസംഘം വ്യക്തമാക്കി.28 ന് വൈകിട്ട് ആറുമണിയോടെ ജിഷയുടെ വീടിനടുത്ത് തലകുനിഞ്ഞ് നില്‍ക്കുന്നൊരാളെ കണ്ടു എന്നായിരുന്നു മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം തയ്യാറാക്കിയ രേഖാചിത്രമാണ് പാളിയത്.
ജിഷയെ താന്‍ വഴിതെറ്റിക്കുമെന്ന അമ്മയുടെ കുറ്റപ്പെടുത്തല്‍ മൂലം ഒരാഴ്ച മുന്‍പ് വീടിന് അകലെ നിന്നാണ് ജിഷയെ കണ്ടതെന്ന് ജിഷയുടെ സഹോദരി ദീപ മൊഴി നല്കി.മൂന്നുമാസം മുന്‍പ് ഒരു ബംഗാള്‍ സ്വദേശിയാണ് അമ്മ രാജേശ്വരിയെ ബൈക്കിടിച്ച് വീഴ്ത്തിയതെന്നും ഈ സംഭവത്തിനു ശേഷം കുറേപ്പേര് സ്ഥലം വിട്ടെന്നും വനിതാകമ്മീഷന് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ കനാലിന്റെ ഭിത്തി നിര്‍മാണത്തിനായി കുറെ അന്യസംസ്ഥാനതൊഴിലാളികള്‍ എത്തിയിരുന്നു. ഇവരുമായി ജിഷ ഒരു തരത്തിലും ഇടപെട്ടിരുന്നില്ല എന്നാണ് അമ്മയുടെ മൊഴി. ഇത് വരെ ആരും മോശമായ രീതിയില്‍ പെരുമാറിയതായി ജിഷ പറഞ്ഞിട്ടില്ലെന്നും മകള്‍ക്ക് പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്നും രാജേശ്വരി വ്യക്തമാക്കി.
Post Your Comments