KeralaNews

ജിഷ വധക്കേസ്: അമീറിനെ മുന്‍പരിചയമില്ലെന്ന് ജിഷയുടെ അമ്മയും സഹോദരിയും

കൊച്ചി: അമീറുള്‍ ഇസ്ലാമിനെ മുന്‍പരിചയമില്ലെന്ന് ജിഷയുടെ അമ്മയും സഹോദരിയും. അമീറിനെ ആദ്യമായി കാണുകയാണെന്ന് ജിഷയുടെ അമ്മ അറിയിച്ചു. കേസിന് അനുകൂലമാണ് അമ്മയുടെയും സഹോദരിയുടെയും നിലപാട്. അമീറിന് ജിഷയടക്കം കുടുംബത്തിലെ ആരുമായും മുന്‍പരിചയമില്ല. ആലുവ പൊലീസ് ക്ലബിലെത്തിയാണ് ഇരുവരും പ്രതിയെ കണ്ടത്. ജിഷയെ മുന്‍പരിചയമുണ്ടെന്നും മറ്റും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

 

എന്തിനാണ് തന്റെ മകളെ കൊന്നതെന്ന് ജിഷയുടെ അമ്മ രാജേശ്വരി പ്രതിയോട് ചോദിച്ചു. അമീര്‍ മറുപടിയൊന്നും പറഞ്ഞില്ലെന്ന് ജിഷയുടെ സഹോദരി ദീപ പറഞ്ഞു. അതേസമയം, അമീര്‍ ഉള്‍ ഇസ്ലാമിനെ ഇന്ന് രാവിലെ പെരുമ്പാവൂരില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ജിഷയുടെ വീട്ടിലും ചെരുപ്പുകടയിലും ചായക്കടയിലും എത്തിച്ച് തെളിവെടുത്തു. എന്നാല്‍ നാട്ടുകാര്‍ കൂടിയതിനെതുടര്‍ന്ന് അമീര്‍ താമസിച്ച ലോഡ്ജിനുള്ളില്‍ പ്രതിയുമായി കയറാന്‍ പൊലീസിനു കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button