കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥി ജിഷയെ കൊല്ലാനുപയോഗിച്ച കത്തിയും ചെരുപ്പും പൊലീസ് തിരികെവാങ്ങി. കുറുപ്പുംപടി കോടതിയിൽ നിന്നാണ് തൊണ്ടിമുതൽ തിരിച്ചുവാങ്ങിയത്. ഇവ കേസിൽ പ്രതിയായ അമീറുൽ ഇസ്ലാമിനെ കാണിച്ച് ഉറപ്പുവരുത്തുകയാണ് പൊലീസ് ശ്രമം. ഇന്നുരാവിലെ കുറുപ്പംപടി സിഐ കോടതിയിലെത്തി അപേക്ഷ നൽകുകയായിരുന്നു.
ജിഷയെ കൊലപ്പെടുത്തിയ ശേഷം കത്തി കനാലിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് അമീർ പൊലീസിനു നൽകിയ മൊഴി. പക്ഷെ ഇപ്പോൾ ലഭിച്ചിരിക്കുന്ന കത്തി കൊലപാതകത്തിന് ഉപയോഗിച്ചത് തന്നെയാണോ എന്ന് സംശയമുണ്ട്. ഇക്കാര്യങ്ങൾ അമീറിനോട് നേരിട്ട് ചോദിക്കാനാണ് തൊണ്ടിമുതലിനൊപ്പം നൽകിയിരുന്ന കത്തിയും ചെരുപ്പും തിരികെ വാങ്ങിയത്.
Post Your Comments