കൊച്ചി: അന്വേഷണ സംഘത്തെ മഠയരാക്കുന്ന രീതിയിലുള്ള അമീറുള്‍ ഇസ്ലാമിന്റെ മൊഴി മാറ്റല്‍ പോലീസിനെ ചൊടിപ്പിക്കുന്നു. നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പറഞ്ഞതിനു പിന്നാലെ ക്രൂരമായ കൃത്യം ചെയ്ത അമീറുളിന്റെ പിന്നില്‍ മറ്റൊരു ശക്തിയുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് അമീറുള്‍ പറയുകയുണ്ടായി. എന്നാല്‍, സുഹൃത്തിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
ഇതിനിടയിലാണ് അമീറുള്‍ ഇസ്ലാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം ഉയര്‍ന്നത്. അമീറിന് ഉള്‍ഫ, ബോഡോ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അന്വേഷണത്തോടുള്ള നിസ്സഹകരണവും ക്രൂരതയുടെ വ്യാപ്തിയുമാണ് അസം തീവ്രവാദ സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടൊയെന്ന് പൊലീസ് സംശയിക്കാന്‍ കാരണം. 10-ാം വയസ്സില്‍ നാടുവിട്ട ഇയാള്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പെരുമ്പാവൂരിലെത്തിയത്. ഇതിനിടെ ഇയാള്‍ എവിടെയായിരുന്നുവെന്നത് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
ലൈംഗിക വൈകൃത സ്വഭാവക്കാരനായതിനാല്‍ പെട്ടന്നുണ്ടായ വികാരമാണ് കൊലപാതകത്തിലേക്ക് വഴി വച്ചതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഡി.എന്‍.എ പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും തെളിവെടുപ്പുണ്ടാവുകയെന്നാണ് സൂചന. അതേസമയം, പൊലീസ് കസ്റ്റഡിയില്‍ തുടര്‍ച്ചയായി ഏഴാം ദിവസവും അമീറുളിനെ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍, തുടര്‍ച്ചയായി അമീറുള്‍ മൊഴി മാറ്റുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.
Post Your Comments