NewsIndia

ബംഗാളിലെ തെരഞ്ഞെടുപ്പ് റാലി; ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം സോണിയ

കൊല്‍ക്കത്ത: ബംഗാള്‍ ഭരിക്കുന്നത് ഏകാധിപതി ആണെന്നു സോണിയ ഗാന്ധി. മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്റ് ബംഗാളില്‍ തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ മാള്‍ഡയിലെ സുജാപൂരില്‍ നടന്ന റാലിയിലാണ് സോണിയ പ്രസംഗിച്ചത്. മാള്‍ഡ മേഖലയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്, ഇടതുമുന്നണി സ്ഥാനാര്‍ഥികളായ 12 പേരും സോണിയ പ്രസംഗിച്ച വേദിയില്‍ സന്നിഹിതരായിരുന്നു.

്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണെന്നും സോണിയ പറഞ്ഞു. ഒരു വനിതയാണ് സംസ്ഥാനം ഭരിക്കുന്നതെങ്കിലും ഇത്രയധികം സ്ത്രീപീഡനങ്ങള്‍ നടന്ന കാലമില്ല. ചിട്ടി ഫണ്ടിന്റെ പേരില്‍ നടന്ന തട്ടിപ്പുകളില്‍ ഒരു നടപടിയുമെടുത്തില്ലെന്നും സോണിയ ആരോപിച്ചു. ആറു ജില്ലകളിലായി 56 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ആറു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. 383 സ്ഥാനാര്‍ഥികളില്‍ 18 ശതമാനം സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button