YouthNattuvartha

കലാലയത്തിന്റെ സര്ഗ്ഗത്മകതയ്ക്ക് പ്രകാശമായി സ്വന്തം രാധേച്ചി

അനുകരണീയമായ ഒരു മഹത്കര്‍മ്മത്തിലൂടെ ശ്രീ ഗുരുവായൂരപ്പന്‍ കോളേജിലെ കുട്ടികള്‍ മാതൃകയായി.

കലാലയത്തിന്റെ ഈ വര്‍ഷത്തെ മാഗസിന്‍ പ്രകാശനം ചെയ്തത് പുറത്തുനിന്നു വന്ന ഒരു വിശിഷ്ടാതിഥിയല്ല.കലാലയത്തിന്റെ സ്വന്തം രാധേച്ചിയാണ്.കാന്റീനില്‍ തലമുറകള്‍ക്ക് വച്ചു വിളമ്പിയ, ഗുരുവായൂരപ്പന്‍ കോളേജിന്റെ സ്വന്തം സ്വന്തം രാധേച്ചി പുതുതലമുറയുടെ സര്‍ഗ്ഗാത്മകതയ്ക്ക് അതിഥിയായപ്പോള്‍ അതൊരു ചരിത്രമുഹൂര്‍ത്തമായി.

കോളേജിന്റെ എല്ലാ പ്രധാന ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായ രാധേച്ചിയെക്കള്‍ അനുയോജ്യയായ ഒരു അതിഥിയെ കണ്ടെത്താന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നു കോളേജ് യൂണിയന്‍ ഭാരവാഹികളും പറഞ്ഞു. എഡിറ്റര്‍ ഷമീമിന്‍റെ കയ്യില്‍ നിന്ന് മാഗസിന്‍ എറ്റ് വാങ്ങി കൊണ്ട് രാധേച്ചി ഇങ്ങനേ പറഞ്ഞു” സന്തോഷം ഉണ്ട് ഒരുപാട് സന്തോഷം ഉണ്ട്.” അത് പറയുമ്പോള്‍ ആ കണ്ണുകള്‍ സന്തോഷം കൊണ്ട് തിളങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button