കൊച്ചി: ഭാര്യക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കാൻ കഴിയില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. വിവാഹ ബന്ധത്തിലെ ക്രൂരതയായി ഇതിനെ കാണാനാവില്ലെന്നാണ് കോടതി അറിയിച്ചത്. യുവാവ് നൽകിയ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. ഭാര്യക്ക് പാചകം അറിയില്ലെന്നും തനിക്ക് ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് വിവാഹ മോചന ഹർജി നൽകിയത്.
വിവാഹ മോചനം നൽകുന്നതിന് ഇത് മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും സോഫി തോമസുമാണ് വിധി പ്രസ്താവം നടത്തിയത്. 2012-ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. തന്നെ ബഹുമാനിക്കുന്നില്ലെന്നും ബന്ധുക്കൾക്ക് മുന്നിൽ വച്ച് ഭാര്യ മോശമായി പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളും ഇയാൾ ഉന്നയിക്കുന്നുണ്ട്.
Post Your Comments