തെലങ്കാനയിൽ 13,500 കോടിയുടെ പദ്ധതികൾ ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ, തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ കൂടിയാണ് അദ്ദേഹം എത്തിയത്. റോഡുകൾ, കണക്റ്റിവിറ്റി, ഊർജം, റെയിൽവേ തുടങ്ങി വിവിധ മേഖലകൾ ഉൾപ്പെടുന്നതാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌ത പദ്ധതികൾ. ഇതിൽ നിന്ന് തെലങ്കാനയിലെ ജനങ്ങൾക്ക് വലിയ നേട്ടമുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
തെലങ്കാനയിലെ ജനങ്ങൾക്ക് ബിആർഎസിന്റെ ഭരണം മടുത്തുവെന്നും, കോൺഗ്രസിലും വിശ്വാസമില്ലെന്നും നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബിആർഎസും കോൺഗ്രസും ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യമില്ലാത്ത കടുംബാധിപത്യ പാർട്ടികളാണെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചു.
തുർക്കി പാർലമെന്റ് മന്ദിരത്തിന് പുറത്ത് ചാവേർ ബോംബാക്രമണം: രണ്ട് പോലീസുകാർക്ക് പരിക്ക്
നാഗ്പൂർ-വിജയവാഡ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ പ്രധാന റോഡ് പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. 6400 കോടി രൂപ ചെലവിൽ ഈ റോഡ് പദ്ധതികൾ നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്‌താവനയിൽ വ്യക്തമാക്കി. ദേശീയപാത 365ബിബിയുടെ ഭാഗമായി സൂര്യപേട്ട മുതൽ ഖമ്മം വരെയുള്ള ഭാഗം നാലുവരിയാക്കാനുള്ള പദ്ധതിയും പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിച്ചു. 2,460 കോടി കോടിയോളം രൂപ ചെലവിലാണ് ഇത് നിർമ്മിക്കുന്നത്.
Post Your Comments