
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ജൂനിയര്‍ വിദ്യാര്‍ത്ഥി ആദിഷിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥി ജിതിന്‍ മര്‍ദിച്ചത്.
ഇന്നലെ രാത്രി ആദിഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജിതിനെ അറസ്റ്റ് ചെയ്തത്. ആദിഷിന്റെ പിതാവ് ശ്രീകുമാരന്‍ ആര്യങ്കോട് പോലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. കോളജ് അധികൃതര്‍ക്കും പിതാവ് പരാതി നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഘര്‍ഷം നടന്നത്. ആദിഷിന്റെ വയറിലും നെഞ്ചിലും ചവിട്ടുകയും ശേഷം നിലത്തിട്ട് ചവിട്ടുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ആദിഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തെ ജിതിന്‍ മറ്റൊരു വിദ്യാര്‍ത്ഥിയുമായി കോളജ് പരിസരത്ത് വെച്ച് വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. ഈ വിഷയത്തില്‍ ആദിഷ് ഇടപെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിലെ ബികോം ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആദിഷ്. ബികോം ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് ജിതിന്‍.
Post Your Comments