India

കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു

മുംബൈ:  കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് മുപ്പത്തേഴുകാരിയായ യുവതിയും 22കാരനായ കാമുകനും അറസ്റ്റിലായി. ഇരുപത്തിരണ്ടുകാരനായ കാമുകനെയും പൊലീസ് അറസ്റ്റുചെയ്തു. സെയില്‍സ് എക്‌സിക്യൂട്ടീവായിരുന്ന യോഗേഷ് (40) യോഗേഷിന്റെ ഭാര്യ സന്ധ്യ കെണ്ടേ, കാമുകന്‍ അമീര്‍ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്.

സന്ധ്യ പറഞ്ഞതനുസരിച്ച് അമീറാണ് കൊലനടത്തിയത്. രണ്ടുവര്‍ഷമായി സന്ധ്യയും മരപ്പണിക്കാരനായ അമീറും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇത് യോഗേഷ് അറിഞ്ഞതോടെ വീട്ടില്‍ വഴക്കായി. ഇതോടെ സന്ധ്യയും കാമുകനും ചേര്‍ന്ന് യോഗേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.  ഈമാസം നാലിന് പുലര്‍ച്ച നാലുമണിയോടെ അമീര്‍ സന്ധ്യയുടെ വീട്ടിലെത്തി. ഉറങ്ങുകയായിരുന്ന യോഗേഷിനെ ബ്‌ളാങ്കറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഇരുവരുംചേര്‍ന്ന് യോഗേഷിന്റെ മൃതദേഹം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.  യോഗേഷിന്റെ ആരോഗ്യനില മോശമായതി എന്നു പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം യോഗേഷിന്റെ മകള്‍ സ്റ്റേഷനിലെത്തി അമ്മയും കാമുകനുംചേര്‍ന്ന് അച്ഛനെ കൊല്ലുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button