എന്തിനായിരുന്നു സെവാഗ് വിരമിച്ചത്, കാരണം അന്താരാഷ്ട്ര ക്രിക്കറ്റിന് നിന്നും വിരമിച്ചതിനു ശേഷവും തന്റെ പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ സെവാഗിന്റെ പ്രകടനം. അവിശ്വസനീയമെന്നേ സെവാഗ് നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയെ വിശേഷിപ്പിക്കാനാകൂ.
സെവാഗിന്റെ സെഞ്ച്വറി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വെറും 47 പന്തുകളില്‍ നിന്ന് 8 ഫോറും, 8 സിക്സും അടങ്ങുന്നതായിരുന്നു സെവാഗിന്റെ സെഞ്ച്വറി. അത് നേടിയതാകട്ടെ പഴയകാലം ഓര്മ്മിപ്പിക്കുന്ന് വിധത്തില്‍ സിക്സറടിച്ചും. സെവാഗ് വിശ്വരൂപം പൂണ്ടപ്പോള്‍ സഗിട്ടേറിയന് സ്ട്രൈക്കേഴ്സിനെതിരെ, ജെമിനി അറേബ്യന്‍സ് നേടിയത് 7 വിക്കറ്റിന് 224 റണ്‍സ്. സെഞ്ച്വറിക്ക് ശേഷവും തകര്‍ത്തടിച്ച സെവാഗ് 64 പന്തില്‍ 10 ഫോറും, 11 സിക്സും സഹിതം 134 റണ്‍സെടുത്തു. ജെമിനി അറേബ്യന്‍സിന്റെ നായകന് കൂടിയാണ് സെവാഗ്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് സെവാഗ് കാഴ്ച വെക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ സെവാഗ് അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
അറഫാത്തിന്റെ പന്തില്‍ എല്‍ ബി ഡബ്ലൂ ആയാണ് സെവാഗ് മടങ്ങിയത്. സെവാഗിന്റെ മടക്കത്തില്‍ സ്റ്റേഡിയം മുഴുവന്‍ ആദരപൂര്‍വ്വം എഴുന്നേറ്റു നിന്ന് അഭിവാദ്യം നല്കി.
Post Your Comments