ന്യൂഡല്‍ഹി: സൗരവ് ഗാംഗുലി ബിസിസിഐ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതാണെന്നും അദ്ധ്യക്ഷ സ്ഥാനത്തിന് ഗാംഗുലിയെക്കാള്‍ അനുയോജ്യനായി മറ്റാരുമില്ലെന്നും സേവാഗ് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിന് പ്രഥമ പരിഗണന നല്‍കുമെന്നാണ് ബിസിസിഐ അദ്ധ്യക്ഷനായ ശേഷം ഗാംഗുലി പറഞ്ഞത്. ഇത് ഏറെ അഭിനന്ദനാര്‍ഹമാണ്. ദേശീയ മാദ്ധ്യമത്തിന് നല്‍കിയ ലേഖനത്തിലാണ് സേവാഗ് തന്റെ മുന്‍നായകനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചത്.
പത്ത് മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട താരങ്ങളെപ്പോലും ആത്മവിശ്വാസം നല്‍കി തിരികെ കൊണ്ടുവന്നയാളാണ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ താഴെത്തട്ടു മുതലുള്ള പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് കൃത്യമായി അറിയാം. ഒരിക്കല്‍ ടീമില്‍ സ്ഥാനം നഷ്ടമായപ്പോള്‍ രാജ്യത്ത് ഉടനീളം യാത്രകള്‍ നടത്തുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട് ടീമില്‍ തിരിച്ചെത്തിയ ശേഷം ഗാംഗുലി ആദ്യം സംസാരിച്ചത് ആഭ്യന്തര ക്രിക്കറ്റിലെ പ്രശ്‌നങ്ങളെക്കുറിച്ചാണ്. സേവാഗ് പറഞ്ഞു.
ALSO READ: രാഹുലിന്റെ വിമാനം തിരിച്ചിറക്കി, പിന്നീട് ഗ്രൗണ്ട് നടന്നത് അവിശ്വസനീയമായ കാര്യങ്ങൾ
ബിസിസിഐ തലപ്പത്തേക്ക് ദാദയെത്തുന്നതോടെ വലിയ കുതിച്ചു ചാട്ടത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നതെന്നും നിരവധി താരങ്ങളാണ് ഗാംഗുലിയുടെ കീഴില്‍ വളര്‍ന്നു വന്നതെന്നും സേവാഗ് വ്യക്തമാക്കി. അസാമാന്യമായ നേതൃപാടവവും വ്യക്തമായ കാഴ്ച്ചപ്പാടുമാണ് ഗാംഗുലിയുടെ സവിശേഷതയെന്നും സേവാഗ് പറഞ്ഞു.
Post Your Comments