CricketLatest NewsNewsSports

‘വടാ പാവ്’ ടീമിനെയാണ് ഉദ്ദേശിച്ചതെന്നും രോഹിത്തിനെയല്ലെന്നും സെവാഗ്

മുംബൈ: മുംബൈ ഇന്ത്യൻസിനെ കളിയാക്കി ട്വിറ്ററിൽ പോസ്റ്റിട്ട മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദർ സെവാഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകർ. വെടിക്കെട്ട് അര്‍ധ സെഞ്ചുറിയിലൂടെ കൊൽക്കത്തക്ക് അവിശ്വസനീയ ജയം സമ്മാനിച്ച പാറ്റ് കമ്മിൻസിന്‍റെ ബാറ്റിംഗിനെ അഭിനന്ദിച്ച് മുംബൈയുടെ ‘വടാ പാവ്’ തട്ടിയെടുത്തത് പോലെയെന്ന് സെവാഗ് ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍, മുൻ താരത്തിന്റെ പോസ്റ്റ് മുംബൈ നായകന്‍ രോഹിത് ശര്‍മയെ കളിയാക്കുന്ന പരാമര്‍ശം ആണെന്നാന്നാരോപിച്ച് നിരവധി ആരാധകർ കമന്‍റുകളുമായെത്തിയതോടെ സെവാഗ് തന്നെ വിശദീകരണവുമായി രംഗത്തെത്തി. ടീമിനെയാണ് ഉദ്ദേശിച്ചതെന്നും രോഹിത്തിനെയല്ലെന്നും സെവാഗ് വീണ്ടും ട്വിറ്ററിൽ കുറിച്ചു.

Read Also:- ഐപിഎല്ലില്‍ മൂന്നാം ജയം തേടി ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിറങ്ങും

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് സെവാഗ് ട്വീറ്റ് ചെയ്തത്. പതിനഞ്ചാം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ മുംബൈ, ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ഇനി മത്സരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button