CinemaNattuvarthaMollywoodLatest NewsKeralaNewsEntertainment

‘സ്ത്രീകൾ ഒന്നിലേറെ വിവാഹം കഴിച്ചാൽ എയ്ഡ്സ് വരും അതാണ് സയൻസ്, ആ സയൻസ് പുരുഷന്മാർക്ക് ബാധകമല്ലേ’; അനുമോൾ

എല്ലാത്തിനും രണ്ടഭിപ്രായമുണ്ട്. അത് ഞാൻ സമ്മതിക്കുന്നു. നമ്മൾ ആ ഒരു ബോധ്യത്തിലാണ് അത് ചെയ്യുന്നത്. അത് ഇഷ്ടമല്ല എങ്കിൽ അത് അറിയിച്ചിട്ട് ആ വഴി വരാതിരിക്കുക.

വെടിവഴിപാട് എന്ന സിനിമ റിലീസായപ്പോൾ അതിന്റെ സംവിധായകരും കുടുംബവും തീയറ്ററിൽ മോറൽ പൊലീസിങ്ങിന് വിധേയരായിട്ടുണ്ടെന്നും, സദാചാരവും സഭ്യതയും ഒക്കെയായിട്ടു എന്തൊക്കെയോ കോംപ്ലിക്കേറ്റഡ് ആയികിടക്കുകയാണ് മനുഷ്യരെന്നും നടി അനുമോൾ പറയുന്നു. ചെറുപ്പം മുതൽ തന്നെ ആൺ ശരീരവും പെൺ ശരീരവും തുല്യമായി ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന ബോധ്യത്തോടെ വളർത്തി കൊണ്ടുവരണമെന്നും അനുമോൾ പറയുന്നു. റിപ്പോർട്ടർ ടി.വിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുമോൾ.

‘എല്ലാത്തിനും രണ്ടഭിപ്രായമുണ്ട്. അത് ഞാൻ സമ്മതിക്കുന്നു. നമ്മൾ ആ ഒരു ബോധ്യത്തിലാണ് അത് ചെയ്യുന്നത്. അത് ഇഷ്ടമല്ല എങ്കിൽ അത് അറിയിച്ചിട്ട് ആ വഴി വരാതിരിക്കുക. അതിനു പകരം നമ്മളെ മനപൂർവ്വം സങ്കടപെടുത്താൻ ശ്രമിക്കുന്നത് എന്തിനാണ്. സദാചാരവും സഭ്യതയും ഒക്കെയായിട്ടു എന്തൊക്കെയോ കോംപ്ലിക്കേറ്റഡ് ആയികിടക്കുകയാണ് മനുഷ്യർ’. അനുമോൾ പറയുന്നു.

‘കേവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ബിരിയാണി എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. അത് ആളുകളിലേക്ക് എത്തിക്കുന്നതിനായി ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഞങ്ങൾ പെണ്ണുങ്ങൾക്ക് കൈയിൽ പൈസ ഉണ്ടെങ്കിൽ പോലും നാല് കെട്ടാൻ പറ്റില്ലല്ലോ എന്ന് അതിലെ കഥാപാത്രം ചോദിക്കുന്നുണ്ട്. ആ ചോദ്യമാണ് ഞാൻ പോസ്റ്റ് ഇട്ടത്. അതിന് താഴെ സ്ത്രീകൾ ഒന്നിലേറെ വിവാഹം കഴിച്ചാൽ എയ്ഡ്സ് വരും, അതാണ് സയൻസ് എന്ന് ഒരാൾ കമന്റ് ചെയ്തു. ആ സയൻസ് പുരുഷന്മാർക്ക് ബാധകമല്ലേ എന്ന് ഞാൻ തിരിച്ചു ചോദിച്ചു’, അനുമോൾ പറയുന്നു.

മലയാളികളുടെ ലൈംഗീക വിദ്യാഭ്യാസത്തിന്റെ പോരായ്മയാണോ അതോ ബെഡ്‌റൂമിൽ ഇരുന്ന് എന്തും പറയാമെന്ന തോന്നലാണോ എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, സെക്സ്ഷ്വൽ എഡ്യൂക്കേഷൻ പുരോഗമിക്കേണ്ടിയിരിക്കുന്നു എന്നാണ് തനിക്ക് തോന്നുന്നതെന്നും അനുമോൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button