കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ സദാചാര ഗുണ്ടായിസമെന്ന് പരാതി. ബന്ധുവുമായി സംസാരിക്കുന്നത് ചോദ്യം ചെയ്‌തെത്തിയ സംഘം മര്‍ദിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കസിന്‍ സഹോദരനോട് സംസാരിച്ചതിന് കുറച്ചാളുകള്‍ അസഭ്യം പറഞ്ഞെന്നും മര്‍ദ്ദിച്ചെന്നുമാണ് പരാതി.
Read Also: നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യക്ക് കനത്ത തിരിച്ചടി, മുൻകൂർ ജാമ്യമില്ല
കഴിഞ്ഞ വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം ആയിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയും കുടുംബവും ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയും ബന്ധുവും ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് വിശദമൊഴി രേഖപ്പെടുത്തി.
Post Your Comments