
കോഴിക്കോട് : പയ്യോളിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണനാണ് മരിച്ചത് (25). വെള്ളിയാഴ്ച രാത്രിയാണ് ആർദ്രയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ പോയ ആർദ്രയെ ഏറെ നേരം കഴിഞ്ഞും കാണാതായപ്പോൾ മുകൾ നിലയിലെ മുറിയിൽ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രിയോടെയാണ് ആര്‍ദ്ര ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയും ഷാനും തമ്മിൽ ഉള്ള വിവാഹം. കോഴിക്കോട് ലോ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. രാത്രി എട്ടുമണിയോടെ കുളിക്കാനായി പോയ ആര്‍ദ്ര ഒരു മണിക്കൂര്‍ കഴിഞ്ഞും മടങ്ങിവരാതായതോടെ ഭര്‍ത്താവ് ഷാന്‍ അന്വേഷിക്കുകയായിരുന്നു.
തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആർദ്രയുടെ ബന്ധുക്കൾ പറഞ്ഞു. വൈകുന്നേരം ആറുമണിക്ക് വിളിച്ചുവെങ്കിലും മകള്‍ ഒന്നും പറഞ്ഞില്ലെന്നും കുടുംബം പറഞ്ഞു.
മരണകാരണം സമഗ്രമായി പോലീസ് അന്വേഷിക്കട്ടെയെന്നും ബന്ധുക്കൾ പ്രതികരിച്ചു. പെൺകുട്ടി സന്തോഷവതിയായിരുവെന്നും ഭർത്താവുമായി പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലായെന്നും യുവതിയുടെ അമ്മാവൻ അരവിന്ദ് പറഞ്ഞു.
Post Your Comments