
ന്യൂഡല്‍ഹി: മാതാപിതാക്കള്‍ സമ്മാനിച്ച പുതിയ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ കൗമാരപ്രായക്കാരൻ അപകടത്തില്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വടക്കന്‍ ഡല്‍ഹിയിലെ ഷേലംപുര് സ്വദേശിയായ മുഹമ്മദ് ഉമര്‍ ഷെയ്ക് എന്ന പതിനഞ്ചുകാരനാണ് മരിച്ചത്. മുഹമ്മദിന്റെ കൂടെയുണ്ടായിരുന്ന മുഹമ്മദ് അനസ് എന്ന പത്തൊമ്പതുകാരനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് ഷെയ്ക്കിന് മാതാപിതാക്കള്‍ ബൈക്ക് വാങ്ങിനൽകിയത്. ബൈക്ക് വാങ്ങി നല്‍കിയതിന്റെ സന്തോഷത്തില്‍ ഷെയ്കും അനസും 7.30 ഓടെ ബൈക്കുമായി റോഡില്‍ ഇറങ്ങുകയായിരുന്നു. തിരിച്ചു പോകുന്ന സമയം ഷെയ്ക് ബൈക്കിന്റെ വേഗത വർധിപ്പിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് മറിയുകയായിരുന്നു.
Post Your Comments