
തേനിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽപ്പെട്ടത്. മതിച്ചതിൽ പത്തു വയസ്സുകാരനും ഉൾപ്പെടുന്നു. സേലം സ്വദേശികളായ കനിഷ്ക് (10), നാഗരാജ് (45) എന്നിവരെ തിരിച്ചറിഞ്ഞു.
ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. 20 പേരുണ്ടായിരുന്നു. എട്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. തമിഴ്നാടിലെ ഹൊസൂരിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലര്‍ മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രാവലറിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു.
Post Your Comments