Latest NewsKeralaNews

കുമ്മനം മെട്രോയില്‍ കയറിയത് ഇങ്ങനെ: കെ.എം.ആര്‍.എല്ലിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന സമയത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ അനുമതിയോടെയെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്. കുമ്മനം യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാണെന്ന് ആരോപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുളളവർ രംഗത്തെത്തിയതിന് പിന്നാലെയാണ് കെഎംആർഎൽ എംഡി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കുമ്മനത്തെ കൂടാതെ ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ തുടങ്ങിയവരാണ് പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button