ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ നിർമ്മാണ ജോലിയിൽ അഴിമതിയെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ട് വരേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: എ.പി അബ്ദുള്ളക്കുട്ടിക്ക് പാകിസ്ഥാനുമായി ബന്ധം, എന്റെ ജീവിതം സിനിമയാക്കും: ഐഷ സുൽത്താന
ജനങ്ങൾക്ക് മുഴുവൻ അരി നൽകി അന്നം ഊട്ടുന്ന കുട്ടനാടൻ കാർഷിക പ്രദേശം ഇന്ന് നശിച്ചു കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കടലിൽ നിന്നും ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും വെള്ളപ്പൊക്ക കാലത്തു കുട്ടനാട്ടിലെ വെള്ളം കടലിലേക്ക് ഒഴുകി പോകുന്നതിനും നിർമിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ തകർന്നുവെന്നും നാല് വർഷം മുൻപ് ചെലവഴിച്ച പത്തുകോടി രുപയുടെ നിർമാണ ജോലിയിൽ അഴിമതി ഉണ്ടെന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ട് വരേണ്ടതാണെന്ന് കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
https://www.facebook.com/165149950261467/posts/3903038246472600/?d=n
Post Your Comments