KeralaLatest NewsNews

‘മൻ കി ബാത്ത് ഫോർ ചിൽഡ്രൻ ‘ മലയാളം പതിപ്പ് പ്രകാശനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകിബാത്തിലെ കുട്ടികൾക്ക് വേണ്ടി നൽകിയ ഉദ്ബോധനങ്ങളും മാർഗ്ഗോപദ്ദേശങ്ങളും ബാലാവകാശ കമ്മീഷൻ പുറത്തിറക്കി. ഡിജിറ്റൽ ഇന്റർഫെയ്‌സോടെ കുട്ടികൾക്ക് വേണ്ടി ആദ്യമായാണ് വിജ്ഞാനദായകമായ പുസ്തകം പുറത്തിറങ്ങുന്നത്.

Read Also : പൊറോട്ട പ്രേമികൾക്ക് സന്തോഷ വാർത്തയുമായി പുതിയ പഠന റിപ്പോർട്ട്

ബഹു:ദേശിയ ബാലാവകാശ കമ്മിഷൻ അംഗം ഡോ. ആർ. ജി. ആനന്ദ് തയ്യാറാക്കിയ ‘മൻ കി ബാത്ത് ഫോർ ചിൽഡ്രൻ ‘എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് പ്രകാശനം ഇന്ന് രാവിലെ 11.30 ന് തിരുവനന്തപുരം വിവേകാനന്ദ കൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ മുൻ മിസോറാം ഗവർണ്ണർ ശ്രീ കുമ്മനം രാജശേഖരൻ ശ്രീ ഒ രാജഗോപാൽ എം എൽ എ ക്ക് നൽകി നിർവഹിച്ചു. കമ്മീഷൻ അംഗം ഡോ ആർ ജി ആനന്ദ്, ഡോ ബാലശങ്കർ മന്നത്, അമൽ സജി, എന്നിവർ പങ്കെടുത്തു. കൂടാതെ 5 ബാല പ്രതിഭകളെ ബാലാവകാശ കമ്മീഷൻ ആദരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button