തിരുവനന്തപുരം : വികസനകാര്യത്തില്‍ നേമം ഗുജറാത്തിനൊപ്പമാണെന്ന് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. വികസന കാര്യത്തില്‍ ബിജെപിയുടെ മാതൃക സംസ്ഥാനം എന്ന നിലയിലാണ് ഗുജറാത്തിനോട് ഉപമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന്‍റെ വരവോടെ ബിജെപിയുടെ വോട്ട് ചോർച്ചയുണ്ടാകുമെന്ന ആരോപണം തെറ്റാണെന്നും കോണ്‍ഗ്രസ്സിന്‍റെ വോട്ട് ചോരാതെ അവര്‍ നോക്കിയാല്‍ മതിയെന്നും കുമ്മനം പറഞ്ഞു.
ജനങ്ങള്‍ക്ക് ഭൗതികമായ നേട്ടങ്ങളുണ്ടായത് കൊണ്ട് മാത്രം ജീവിക്കാനാവില്ല. അതോടൊപ്പം അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും സങ്കല്‍പ്പങ്ങളുമെല്ലാം സംരക്ഷിക്കപ്പെടണം. നേമത്തെ സിറ്റിംഗ് സീറ്റ് ബിജെപി നിലനിര്‍ത്തുമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : ‘ഡി രാജയുടെ ഭാര്യയായതുകൊണ്ടുമാത്രം ആനി നേതാവായി; എപ്പോള്‍, എവിടെ, എന്തു പറയണമെന്ന വിവേകമില്ല’
ബിജെപി അധികാരത്തിലെത്തിയാല്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പാക്കും. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം പട്ടിക ജാതികാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും ഭൂരഹിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വീടും കൃഷിചെയ്യുന്നതിനായി ഭൂമിയും നല്‍കുമെന്നും കഴക്കൂട്ടത്തെ പ്രധാനമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ക്ഷേത്രപ്രവേശന വിളംബരത്തിനും പാലിയം വിളംബരത്തിനും ശേഷം നടക്കാന്‍ പോകുന്ന വലിയ വിളംബരമായി ക്ഷേത്ര ഭരണവകാശ വിളംബരം നടത്തും. ഇതിലൂടെ ക്ഷേത്രങ്ങളുടെ ഭരണത്തില്‍ വിശ്വാസികള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments