UAEKeralaLatest News

‘ജോർജിന്റെ പരാമര്‍ശം തിരുത്തിയതോടെ പ്രതികരണമില്ല’: എംഎ യുസഫ് അലി

'യൂസഫലി ഒരു മാന്യനാണ്. പക്ഷേ, മാള് തുടങ്ങിയാൽ എല്ലാവരും അവിടെ പോയി സാധനം വാങ്ങും.'

തിരുവനന്തപുരം: പി.സി.ജോര്‍ജ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയോ തെറ്റോ എന്ന് തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ടെന്ന് വ്യവസായി എം.എ.യൂസഫലി. ജോര്‍ജ് തന്നെ അദ്ദേഹത്തിന്റെ പ്രസ്താവന തിരുത്തിയതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും, യൂസഫലി ഷാര്‍ജയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അതേസമയം,  പിസി ജോർജിന് ജാമ്യം ലഭിച്ച പിറകെ, യൂസഫലിക്കെതിരെയുള്ള പരാമർശം അദ്ദേഹം പിൻവലിച്ചിരുന്നു. യൂസഫലിയുടെ കാര്യത്തിൽ, സംസാരത്തിനിടയിൽ മനസ്സിലുള്ള ആശയവും സംസാരിച്ചതും രണ്ടായിപ്പോയെന്നാണ് ജോർജിന്റെ വിശദീകരണം.
‘പിണറായി സർക്കാ‌ർ റിലയൻസിന്റെ ഔട്ട്‍ലെറ്റുകള്‍ തുടങ്ങാൻ അനുവദിക്കുമ്പോൾ സാധാരണക്കാരുടെ കച്ചവടം നഷ്ടപ്പെടുമെന്ന് മുന്നേ പറഞ്ഞിരുന്നു, അത് പോലെ തന്നെയാണ്, യൂസഫലിയുടെ കാര്യവും പറഞ്ഞത്.’

‘യൂസഫലി ഒരു മാന്യനാണ്. പക്ഷേ, മാള് തുടങ്ങിയാൽ എല്ലാവരും അവിടെ പോയി സാധനം വാങ്ങും. ചെറുകിടക്കാര്‍ പട്ടിണിയാകും. അത് കൊണ്ട് യൂസഫലിയുടെ സ്ഥാപനത്തിൽ കയറയരുത്, സാധാരണക്കാരന്‍റെ കടയിൽ കയറി സാധനം വാങ്ങണമെന്ന് പറഞ്ഞു. അത് യൂസഫലിയെ അപമാനിക്കാൻ പറഞ്ഞതല്ല. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് പിൻവലിക്കുന്നു.’ കുത്തകകളുടെ കൈയ്യിലേക്ക് കച്ചവടം പോകുന്നത് സാധാരണക്കാരന് മോശമാണെന്നതിൽ ഉറച്ച് നിൽക്കുന്നുവെന്നും പിസി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button