Latest NewsIndia

എഫ്ഐആർ ചോർന്ന സംഭവം : ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ഡോ. അരുൺ ഐ പി എസിന് എതിരെയാണ് നടപടി എടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്

ചെന്നൈ: അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ.
കേസിൽ ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

കേസിൻ്റെ എഫ്ഐആർ ചോർന്നതിനെതിരെയാണ് പോലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടത്. ഡോ. അരുൺ ഐ പി എസിന് എതിരെയാണ് നടപടി എടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ വനിതാ ഐപിഎസ് ഉദ്യോസ്ഥരുള്ള അന്വേഷണ സംഘം രൂപീകരിക്കാനും കോടതി നിർദേശം നൽകി.

ഡിസംബർ 23 -ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം.

തുടർന്ന് കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരൻ. രണ്ട് പേർ ചേർന്ന് സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാർത്ഥിനി ആദ്യ ഘട്ടത്തിൽ നൽകിയ മൊഴി. എന്നാൽ സംഭവത്തിൽ ഒരാൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂവെന്നാണ് സിസിടിവിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പോലീസ് മനസ്സിലാക്കുന്നത്.

ക്യാംപസിനുള്ളിലെയും സമീപത്തെയും മുപ്പതോളം സിസിടിവികൾ പരിശോധിച്ചതിന് ശേഷമാണ് പോലീസ് പ്രതിയിലേക്കെത്തിയത്. കോട്ടൂർപുരം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്.

shortlink

Post Your Comments


Back to top button