Latest NewsKeralaNews

‘അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട’: ഐസക് വോട്ടു ചോദിച്ചിറങ്ങിയാൽ ജനങ്ങൾ വളഞ്ഞിട്ട് തല്ലുമെന്ന് പി.സി

കോട്ടയം: മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പി.സി ജോർജ്. കിഫ്ബിയിലൂടെ കേരളത്തെ കടക്കെണിയിൽ അകപ്പെടുത്തിയ വ്യക്തിയാണ് തോമസ് ഐസക്കെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മോളെ ഞാന്‍ കൊന്നു, നമ്മുടെ മോളു പോയി അജുവേ: ശില്‍പയെ കുടുക്കിയത് ആണ്‍സുഹൃത്തിന് അയച്ച സന്ദേശം

വോട്ട് ചോദിച്ചെത്തിയാൽ ജനങ്ങൾ വളഞ്ഞിട്ട് അടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണനയിലുള്ളത് തോമസ് ഐസക്ക് ആണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പി സി ജോർജിന്റെ വിമർശനം.

അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. ഇവിടെയുള്ള ജനങ്ങളെ ഇനിയും വഞ്ചിക്കാൻ സാധിക്കില്ല. ആലപ്പുഴക്കാരനായ ഐസക് എന്തിന് പത്തനംതിട്ടയിൽ മത്സരിക്കണം. കിഫ്ബിയിലൂടെ തട്ടിപ്പ് നടത്തി കേരളത്തെ മൊത്തം കടക്കെണിയിലാക്കിയ വ്യക്തിയാണ് ഐസക്. ഐസക് വോട്ടു ചോദിച്ചിറങ്ങിയാൽ ജനങ്ങൾ വളഞ്ഞിട്ട് തല്ലും. വോട്ട് ചോദിച്ച് ഐസക് ഇവിടേക്ക് വരട്ടെ, താൻ ജയിപ്പിച്ചേക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

Read Also: 20 ദിവസം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി: അജിത് ദേവദാസിന്റെതാണ് ബോഡിയെന്ന് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button