ThrissurLatest NewsKeralaNattuvarthaNews

ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ബ്രാഞ്ച് മാനേജര്‍ പിടിയില്‍

തൃശൂര്‍: ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ബ്രാഞ്ച് മാനേജര്‍ പിടിയില്‍. ധനകാര്യ സ്ഥാപനത്തിന്റെ ലോക്കറില്‍ സൂക്ഷിക്കാൻ ഏല്‍പ്പിച്ചതും പണയം വെച്ചതുമായ സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത ബ്രാഞ്ച് മാനേജർ മണലിത്തറ കുനിയത്ത് പറമ്പില്‍ രാഖി (33)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ധനകാര്യ സ്ഥാപനത്തിന്റെ പുന്നംപറമ്പ് ബ്രാഞ്ചിലെ മാനേജരായിരിക്കെ ഉപഭോക്താക്കള്‍ പണയം വെച്ചതും, ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നതുമായ സ്വര്‍ണാഭരണങ്ങള്‍ രാഖി തിരിമറി ചെയ്യുകയായിരുന്നു. ഉപഭോക്താക്കള്‍ തിരികെ വാങ്ങാന്‍ വരുമ്പോള്‍ വിവിധ കാരണങ്ങൾ പറഞ്ഞ് മടക്കിയയക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.

കശ്മീർ ഫയല്‍സ് പോലെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന പീഢനങ്ങളെക്കുറിച്ചും ഒരു സിനിമ ഉണ്ടാക്കണം: തസ്ലിമ നസ്റീന്‍

സ്ഥാപനത്തിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്. ഇത്തരത്തിൽ, 14,47000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലും കൂടുതല്‍ രൂപക്ക് പണയം വച്ച് പണം തട്ടിയെടുത്തതായി പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button