പൊൻകുന്നം: മഞ്ഞക്കുഴിയിൽ പ്രവർത്തിച്ചു വരുന്ന എൽആൻഡ് ടി ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ പണം തിരിമറി നടത്തിയ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. പൂവരണി മല്ലികശേരി കൂട്ടിയാനിൽ അജിത് ചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. പൊൻകുന്നം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇയാൾ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായി ജോലി ചെയ്തു വന്നിരുന്ന സമയം സ്ഥാപനത്തിൽ നിന്നു വായ്പ എടുത്ത 11 മൈക്രോ ഫിനാൻസ് അംഗങ്ങളിൽ നിന്നായി 3.40 ലക്ഷം രൂപ വാങ്ങി എടുക്കുകയും ഈ തുക അംഗങ്ങൾക്ക് തിരികെ നൽകുകയോ സ്ഥാപനത്തിൽ തിരികെ അടയ്ക്കുകയോ ചെയ്യാതെ തട്ടിയെടുക്കുകയുമായിരുന്നു.
Read Also : ഏകീകൃത സിവിൽ കോഡ്: രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി സിപിഎം സെമിനാറിൽ പങ്കെടുക്കണമെന്ന് കാന്തപുരം
സ്ഥാപന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊൻകുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments