WayanadNattuvarthaLatest NewsKeralaNews

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ആ​റു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടുത്തു: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അറസ്റ്റിൽ

ഗൂ​ഡ​ല്ലൂ​ര്‍ ഒ​ന്നാം​മൈ​ല്‍ അ​ന്‍വ​ര്‍ സാ​ദ​ത്തി​നെ(38) ആ​ണ് അറസ്റ്റ് ചെയ്തത്

മീ​ന​ങ്ങാ​ടി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ആ​റു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സംഭവത്തിൽ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി പൊലീസ് പിടിയിൽ. ഗൂ​ഡ​ല്ലൂ​ര്‍ ഒ​ന്നാം​മൈ​ല്‍ അ​ന്‍വ​ര്‍ സാ​ദ​ത്തി​നെ(38) ആ​ണ് അറസ്റ്റ് ചെയ്തത്. ഇയാൾ മൂ​ന്നു യു​വാ​ക്ക​ളെ വി​സ​യി​ല്ലാ​തെ മ​ലേ​ഷ്യ​യി​ലേ​ക്ക് ക​ട​ത്തി​വി​ട്ട​തി​നെ തു​ട​ര്‍ന്ന്, അ​വി​ടു​ത്തെ ജ​യി​ലി​ലാ​ക്കിയിരുന്നു. ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത​റി​ഞ്ഞ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന അ​ന്‍വ​റി​നെ ക​ര്‍ണാ​ട​ക​യി​ലെ ഗു​ണ്ട​ല്‍പേ​ട്ടി​ല്‍ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെടു​ത്ത​ത്.

മീ​ന​ങ്ങാ​ടി അ​പ്പാ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ​ല​രെ​യും വി​ദേ​ശ​ത്തേ​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു രേ​ഖ​യു​മി​ല്ലാ​തെ ക​ട​ത്തി​കൊ​ണ്ടു പോ​കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണ്. പ​രാ​തി​ക്കാ​ര​ന്റെ മ​ക​നും സു​ഹൃ​ത്തു​ക്ക​ളു​ടെ മ​ക്ക​ള്‍ക്കും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി പ​ല ത​വ​ണ​ക​ളാ​യി ആ​റ് ല​ക്ഷം രൂ​പ​യാ​ണ് അ​ന്‍വ​ര്‍ സാ​ദ​ത്ത് വാ​ങ്ങി​യ​ത്.

Read Also : ശൈത്യമെത്തി! ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് താൽക്കാലിക വിരാമം

തു​ട​ര്‍ന്ന്, 25 വ​യ​സ്സു​ള്ള മൂ​ന്ന് യു​വാ​ക്ക​ളെ ഫ്രീ ​വി​സ​യി​ൽ ആ​ഗ​സ്റ്റ് അ​ഞ്ചി​ന് താ​യ്‌​ലാ​ൻ​ഡി​ലേ​ക്ക് വി​മാ​ന​മാ​ര്‍ഗം കൊ​ണ്ടു​പോ​കു​ക​യും അ​വി​ടെ ​നി​ന്ന് വി​സ​യി​ല്ലാ​തെ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ര​മാ​ര്‍ഗം മ​ലേ​ഷ്യ​യി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട്, മ​ലേ​ഷ്യ​ന്‍ പൊ​ലീ​സ് ഇ​വ​രെ പി​ടി​ച്ച് ജ​യി​ലി​ലാ​ക്കി. തു​ട​ർ​ന്നാ​ണ് ന​വം​ബ​ര്‍ 13-ന് ​ഇ​ത് സം​ബ​ന്ധി​ച്ച് മീ​ന​ങ്ങാ​ടി പൊ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ക്കു​ന്ന​ത്.

മീ​ന​ങ്ങാ​ടി ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്.​എ​ച്ച്.​ഒ ബി​ജു ആ​ന്റ​ണി​യും സം​ഘ​വും ആണ് പി​ടി​കൂ​ടി​യ​ത്. സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി. ​രാം​കു​മാ​ര്‍, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ ആ​ര്‍. ര​തീ​ഷ്, കെ.​ടി. പ്ര​വീ​ണ്‍, സി.​പി.​ഒ​മാ​രാ​യ ഭ​ര​ത​ന്‍, അ​ര്‍ജു​ന്‍ തു​ട​ങ്ങി​യ​വ​രും ഇയാളെ പിടികൂടിയ സംഘത്തിൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button