KollamNattuvarthaLatest NewsKeralaNews

മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് തട്ടിപ്പ്: തട്ടിപ്പുകാർ സഞ്ചരിച്ച കാർ പിടികൂടി

കാ​യം​കു​ളം പു​തു​പ്പ​ള്ളി ഗോ​വി​ന്ദ​മു​ട്ടം വി​ജ​യ​വി​ഹാ​റി​ൽ അ​മ്പി​ളി വി​ജ​യ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഓ​ച്ചി​റ രാ​ഗം ജ​ങ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ളീ​യ്ക്ക​ൽ ഫൈ​നാ​ൻ​സി​യേ​ഴ്സി​ൽ ആണ് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്

ഓ​ച്ചി​റ: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് 80,000 രൂ​പ ത​ട്ടി​യെ​ടു​ത്തതായി പരാതി. കാ​യം​കു​ളം പു​തു​പ്പ​ള്ളി ഗോ​വി​ന്ദ​മു​ട്ടം വി​ജ​യ​വി​ഹാ​റി​ൽ അ​മ്പി​ളി വി​ജ​യ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഓ​ച്ചി​റ രാ​ഗം ജ​ങ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ളീ​യ്ക്ക​ൽ ഫൈ​നാ​ൻ​സി​യേ​ഴ്സി​ൽ ആണ് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്.

ക​ഴി​ഞ്ഞ 13-ന് ​വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് സംഭവം. കാ​റി​ലെ​ത്തി​യ ര​ണ്ടു​പേ​ർ 80 ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് 80,000 രൂ​പ ത​ട്ടി​യെ​ടു​ക്കുകയായിരുന്നു. വ്യാ​ജ ആ​ധാ​ർ കാ​ർ​ഡും ഫോ​ൺ ന​മ്പ​രും ന​ൽ​കി​യാ​ണ് പ​ണം ത​ട്ടി​യ​ത്. പ​ണ​യ വ​സ്തു​വി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് അ​ടു​ത്ത ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Read Also : കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം തു​റ​ക്കാ​ൻ വൈ​കി: ഡോ​ക്ട​റടക്കം കാത്തുനിന്നത് മ​ണി​ക്കൂ​റു​ക​ൾ, തുറന്നത് പൂട്ട് തകർത്ത്

പ​ണ‍യം വെ​ച്ച​യാ​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​മ്പ​ർ നി​ല​വി​ലി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ആ​ധാ​ർ കാ​ർ​ഡി​ലെ മേ​ൽ​വി​ലാ​സ​വും വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

തു​ട​ർ​ന്ന്, സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോൾ ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ച കാ​ർ അ​ടി​മാ​ലി സ്വ​ദേ​ശി​യു​ടേ​താ​ണ് തി​രി​ച്ച​റി​ഞ്ഞു. കാ​ർ അ​ടി​മാ​ലി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സംഭവത്തിൽ, ഓ​ച്ചി​റ പൊ​ലീ​സ് കേ​സെ​ടു​ത്ത്​ അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button