ബാംഗ്ലൂർ: മൈസൂരു കൂട്ടബലാത്സംഗ കേസ് കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നു. സംഭവത്തിൽ ഇരയായ 23 വയസ്സുകാരിയും കുടുംബവും മൊഴി രേഖപ്പെടുത്താതെ നഗരം വിട്ടുപോയെന്ന് പൊലീസ്. മൊഴി കൊടുക്കാന്‍ തയ്യാറാകാതെയാണ് കുടുംബം പോയത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി മൊഴി റെക്കോര്‍ഡ് ചെയ്യാന്‍ വിസമ്മതിച്ചതായും പോലീസ് പറഞ്ഞു.
Also Read:ഒരു കോടി രൂപ വിലയുള്ള ചന്ദനമരം വീട്ടുമുറ്റത്ത്: കള്ളന്മാരെ പേടിച്ച് ഉറങ്ങാൻ കഴിയാതെ ഗൃഹനാഥൻ
മൈസൂരുവിലെ ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാന്‍ സുഹൃത്തിനൊപ്പം പോയ എം.ബി.എ വിദ്യാര്‍ഥിനിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്. സഹപാഠിയെ മര്‍ദിച്ച് അവശനാക്കിയ ശേഷം സംഘം പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന് ആറുമണിക്കൂറിന് ശേഷം ഇരുവരും പ്രധാന റോഡിലേക്ക് പ്രയാസപ്പെട്ട് നടന്നെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
വഴി യാത്രക്കാരാണ് തുടര്‍ന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിച്ചത്. മുൻപും സമാന കുറ്റങ്ങളിൽ മൈസൂരു പീഡനകേസിലെ പ്രതികൾ ഏര്‍പ്പെട്ടിരുന്നതായാണ് വെളിപ്പെടുത്തല്‍. ചാമുണ്ഡി ഹില്‍സ് മേഖലയിലെത്തുന്ന ജോടികളെ ഭീഷണിപ്പെടുത്തിയ ശേഷം യുവതികളെ പീഡിപ്പിക്കുകയും പണവും മറ്റും കവരുകയും ചെയ്യുന്നത് പ്രതികള്‍ പതിവാക്കിയിരുന്നതായാണ് മൊഴി.
Post Your Comments