Latest NewsNewsFootballSports

പെപെ മാജിക്കിൽ ആഴ്സണലിന്‌ തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന്‌ തകർപ്പൻ ജയം. ലീഗിൽ പതിമൂന്നാം സ്ഥാനത്തുള്ള ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആഴ്സണലിന്റെ രണ്ടു ഗോളുകളും ഇഞ്ചുറി ടൈമിലായിരുന്നു പിറന്നത്. ക്രിസ്റ്റൽ പാലസിനെതിരായ ജയത്തോടെ യൂറോപ്യൻ ലീഗ് പ്രതീക്ഷ നിലനിർത്താൻ ആഴ്സണലിനായി. നിക്കോളാസ് പെപെയുടെ(35,90+5) ഇരട്ടഗോളുകളാണ് ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ടിയേർനിയുടെ ക്രോസിൽ നിന്ന് പെപെയാണ് ആഴ്സണലിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ മികച്ച പന്തടക്കത്തോടെ കളിച്ച ക്രിസ്റ്റൽ പാലസ് ബെന്റകെയുടെ ഗോളിൽ സമനില നേടി. പിന്നീട് ഇരുടീമുകളും ഗോളിനായുള്ള ശ്രമം തുടർന്നു. 91-ാം മിനുട്ടിൽ ഒഡെഗാർഡിന്റെ ക്രോസിൽ യുവ ബ്രസീൽ താരം മാർടിനെല്ലി ആഴ്സണലിന് ലീഡ് നൽകി. പിന്നാലെ മികച്ച മുന്നേറ്റത്തിലൂടെ പെപെ ആഴ്സണലിന്റെ വിജയ ഗോളും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button