കാസർകോട്: രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ മയക്കുമരുന്ന്. എംഡിഎംഎ ഉള്‍പ്പെടെയുള്ള ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട ഉപ്പള പത്വാടി കൊണ്ടാവൂരിലെ അസ്കർ അലിയെ (31) പൊലീസ് അറസ്റ്റ് ചെയ്തു.
read also: സി.പി.എം. നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍
അസ്കർ അലിയുടെ വീട്ടില്‍ മയക്കുമരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ബേക്കല്‍ ഡിവൈഎസ്പി വിവി മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 3.409 കിലോ ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. കൂടാതെ ഗ്രീൻ ഗഞ്ച: 640 ഗ്രാം, കോക്കെയ്ൻ: 96.96 ഗ്രാം, കാപ്സ്യൂളുകള്‍ 30 എണ്ണം എന്നിവയും പിടികൂടി.
Post Your Comments