CricketLatest NewsNewsSports

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ അഹമ്മദാബാദിൽ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ഇന്ത്യയെ തോൽപിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 32 പന്തിൽ 49 റൺസെടുത്ത ജയ്‌സൺ റോയും, 24 പന്തിൽ 28 റൺസെടുത്ത ജോസ് ബട്ട്ലറുമാണ് ഇന്ത്യയെ തകർത്തത്.

67 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അതേസമയം, ആദ്യ മത്സരത്തിൽ വിശ്രമം നൽകിയ രോഹിത് ശർമ്മ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയേക്കും. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ നാല് ഓവറിൽ 23 റൺസ് വിട്ടുകൊടുത്തു മൂന്ന് വിക്കറ്റ് നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button