തൃശൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു. ചേലൂര്‍ പള്ളിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
ബിനോയ്-ജെനി ദമ്പതികളുടെ മകള്‍ ഐറീന്‍ ആണ് മരിച്ചത്. കുട്ടി തൊട്ടുമുന്നിലൂടെ നടന്നുപോകുന്നത് കാണാതെ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ടാണ് ഐറീന്‍ മരിച്ചത്. കുട്ടിയുടെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങി. ഉടന്‍തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments