കൊളംബോ: ശ്രീലങ്കയുടെ ഒമ്പതാം പ്രസിഡന്റായി ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെയെ തിരഞ്ഞെടുത്തു. 55-കാരനായ അനുര കുമാര ദിസനായകെ നാഷണല്‍ പീപ്പിള്‍സ് പവർ(എൻ.പി.പി.) നേതാവാണ്.
ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി നടന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുര കുമാര ദിസനായകെയെ വിജയിയായി പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തെത്തി. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗ ആദ്യറൗണ്ടില്‍ തന്നെ പുറത്തായി.
read also: കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു
17 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. അനുര കുമാരയ്ക്ക് 42 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ സജിത് പ്രേമദാസ 33 ശതമാനം വോട്ടുകൾ നേടി.
Post Your Comments