Latest NewsNewsCrime

മാരകമായ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വിൽപ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എംഡി.എം.എ യുമായി യുവാവ് പിടിയിലായിരിക്കുന്നു. നല്ലളം നിറംനിലം വയൽ മുഹിൻ സുഹാലിഹിനെയാണ് നല്ലളം ശാരദമന്ദിരത്ത് വെച്ച് നാർക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മീഷണർ സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി ജില്ലാ ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) നല്ലളം പോലീസ് സബ്ബ് ഇൻസ്പെക്ടർ അഷ്റഫും ചേർന്ന് അറസ്റ്റ് ചെയ്തത്. സുഹാലിഹിനെ വാഹന സഹിതമാണ് പിടികൂടിയത്.

സിന്തറ്റിക്ക് ഡ്രഗ്ഗായ ക്രിസ്റ്റൽ രൂപത്തിലുള്ള 4.530 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button