KeralaLatest NewsNews

സിനിമ സ്‌റ്റൈലില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, ബന്ധു തടയാന്‍ ശ്രമിച്ചതോടെ കാറിടിപ്പിച്ചു തെറിപ്പിച്ചു

പത്തനംതിട്ട: കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ 2 യുവാക്കള്‍ അറസ്റ്റില്‍. ഇലന്തൂര്‍ സ്വദേശികളായ സന്ദീപ്, ഇയാളുടെ സുഹൃത്ത് ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്. യുവാവും സുഹൃത്തും ചേര്‍ന്ന് സിനിമാ സ്‌റ്റൈലിലാണ് പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന ബന്ധു കാറിന്റെ മുന്നില്‍ കയറി തടയാന്‍ ശ്രമിച്ചെങ്കിലും ഇയാളെ ഇടിച്ച് ബോണറ്റില്‍ ഇട്ടുകൊണ്ട് കാര്‍ മുന്നോട്ടുപോവുകയായിരുന്നു.

Read Also: കുഞ്ഞാമിയുടെ മരണത്തില്‍ ദുരൂഹത, തലയ്ക്ക് പിന്നില്‍ പരിക്ക്, ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ല

കാര്‍ 100 മീറ്ററോളം മുന്നോട്ട് ഓടിച്ചുപോയെങ്കിലും നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് യുവാക്കളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സന്ദീപും പെണ്‍കുട്ടിയും തമ്മില്‍ ഏറെക്കാലമായി പരിചയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇരുവരും തെറ്റിപ്പിരിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, യുവാക്കള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button