Latest NewsKeralaNews

ആറര മണിക്കൂര്‍ നീണ്ട മൊഴിയെടുക്കൽ : ആര്‍എസ്‌എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് അജിത് കുമാര്‍

ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലാണ് ആറര മണിക്കൂര്‍ നീണ്ട മൊഴിയെടുക്കൽ.

തിരുവനന്തപുരം: ആര്‍എസ്‌എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്ത് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലാണ് ആറര മണിക്കൂര്‍ നീണ്ട മൊഴിയെടുക്കൽ.

read also: ‘ബാലയെ ഭീഷണിപ്പെടുത്തുന്നതല്ല, ഇനിയും അവരെ ദ്രോഹിച്ചാല്‍ പലതും തുറന്നു പറയും’: വെളിപ്പെടുത്തലുമായി ഡ്രൈവര്‍

കൂടിക്കാഴ്ച വ്യക്തിപരമാണെന്നാണ് എഡിജിപി പറഞ്ഞത്. സുഹൃത്തായ എ ജയകുമാറാണ് ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയെ പരിചയപ്പെടുത്താന്‍ ക്ഷണിച്ചതെന്നും എം ആര്‍ അജിത് കുമാര്‍ പറഞ്ഞു. ആര്‍എസ്‌എസ് നേതാവ് രാം മാധവുമായുള്ള കൂടിക്കാഴ്ച ഒരു മാധ്യമത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള പരിചയപ്പെടല്‍ മാത്രമായിരുന്നുവെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button