കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസിലെ മറ്റൊരു പ്രതിയെ മാപ്പുസാക്ഷിയാക്കി മറ്റുള്ളവരുടെ മേല്‍ കുറ്റം ചുമത്താനാണ് എന്‍ഐഎ ശ്രമിക്കുന്നതെന്നും അന്വേഷണത്തില്‍ ഇതുവരെയും ഭീകരവാദ പ്രവര്‍ത്തനത്തിന് തെളിവ് ലഭിച്ചിട്ടില്ലെന്നും താന്‍ നിരപരാധിയാണെന്നും ജാമ്യാപേക്ഷയില്‍ സരിത്ത് വ്യക്തമാക്കുന്നു. എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സരിത്ത് ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി നാളെ കോടതി പരിഗണിക്കും. സന്ദീപ് നായരുടെ രഹസ്യമൊഴിയും കോടതി പരിശോധിക്കും.
Post Your Comments