KeralaLatest NewsNews

തിരുവനന്തപുരത്ത് കഞ്ചാവ് എത്തിച്ചത് സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാർ: മുന്‍ എസ് പിയുടെ മകനും കഞ്ചാവ് കച്ചവടം

തിരുവനന്തപുരം: തലസ്ഥാനത്ത് എക്‌സൈസ് പിടികൂടിയ 203 കിലോ കഞ്ചാവ് എത്തിച്ചത് സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരെന്ന് റിപ്പോർട്ട്. റിട്ടയേര്‍ഡ് എസ്.പി.യുടെ മകനാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ആന്ധ്രയില്‍നിന്ന് 300 കിലോ കഞ്ചാവാണ് ഇവര്‍ വാങ്ങിയത്. ഇതില്‍ 97 കിലോ ബംഗളൂരുവില്‍ കൈമാറിയിരുന്നു. പഠനത്തിനും മറ്റുമായി ബംഗളൂരുവില്‍ എത്തിയ യുവാക്കളാണ് ലഹരി ഉപയോഗത്തിലൂടെ പിന്നീട് കച്ചവടത്തിലേക്ക് തിരിഞ്ഞത്.

Read also: നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞ് കുഞ്ഞിനെ മാത്രം വീട്ടിൽ കൊണ്ടുവന്നു; ഒടുവിൽ കുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞു കൊന്നു

അറസ്റ്റിലായ വഞ്ചിയൂര്‍ ലക്ഷ്മിഭവനില്‍ സുരേഷ്‌കുമാര്‍ തലസ്ഥാനത്തെ രണ്ടു കൊലക്കേസുകളിലും 14 ക്രിമിനല്‍ക്കേസുകളിലും പ്രതിയാണ്. കഠിനംകുളം പഞ്ചായത്തുനട സ്വദേശി വിപിന്‍രാജ് ഏറെക്കാലമായി കഞ്ചാവുകടത്തില്‍ പങ്കാളിയാണ്. എക്‌സൈസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ട സെന്റ് ആന്‍ഡ്രൂസ് സ്വദേശി ലിബിന്‍രാജിന് വേണ്ടി തിരച്ചിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button