പേരാവൂർ: മലയോര പ്രദേശങ്ങളിൽ ബൈക്കിലെത്തി കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവും യുവതിയും എക്സൈസ് പിടിയിൽ. ബൈക്കിൽ കടത്തുകയായിരുന്ന മുക്കാൽ കിലോ കഞ്ചാവുമായാണ് കൊട്ടിയൂർ സ്വദേശികളായ പാൽച്ചുരത്തെ അജിത്കുമാർ (42), നീണ്ടുനോക്കിയിലെ ശ്രീജ (39) എന്നിവർ അറസ്റ്റിലായത്. പേരാവൂർ എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കും, സംഘര്‍മുണ്ടാക്കേണ്ട കാര്യമില്ല: വി കെ സനോജ്
കൊട്ടിയൂർ, നീണ്ടുനോക്കി പ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ. കുറച്ചുനാളുകളായി ഇവർ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാൽച്ചുരം ആശ്രമം ജംഗ്ഷനിൽ വച്ചാണ് ഇവർ പിടിയിലായത്.
പ്രതികളെ ഇന്ന് കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കും.
Post Your Comments