ഹൈദ്രാബാദ് : ആമസോണ്‍ വഴി കഞ്ചാവ് വില്‍പ്പന നടത്തിയ സംഭവത്തില്‍ ആന്ധ്രാപ്രദേശില്‍ നാലു പേര്‍ കൂടി അറസ്റ്റിലായി. മധ്യപ്രദേശിലും ആന്ധ്രയിലും ഓണ്‍ലൈനായി കഞ്ചാവ് കടത്തിയ നാലു പേരെയാണ് വിശാഖപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.
മധ്യപ്രദേശ് പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിശാഖ പട്ടണത്ത് നിന്നും നാല് പേരെ കൂടി അറസ്റ്റ് ചെയ്തത്. ആകെ 68 കിലോ കഞ്ചാവാണ് കേസില്‍ ഇതുവരെ പിടികൂടിയത്. ഇതില്‍ 48 കിലോ കഞ്ചാവും പിടികൂടിയത് വിശാഖ പട്ടണത്തു നിന്നും അറസ്റ്റിലായ പ്രതികളില്‍ മൂന്ന് പേരില്‍ നിന്നാണ്. നവംബര്‍ 13 ന് ഭിന്ദ് പൊലീസ് ആണ് ബാക്കി 20 കിലോ കഞ്ചാവും കണ്ടെടുത്തത്.
അതേസമയം പ്രതികള്‍ ഇതുവരെ 800 കിലോയിലധികം കഞ്ചാവ് ആമസോണിലൂടെ വില്‍പ്പന നടത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്വേഷണവുമായി ആമസോണ്‍ സഹകരിക്കാത്തതിനാല്‍ എന്‍ഡിപിഎസ് ആക്ടിനു കീഴില്‍ സെക്ഷന്‍ 38 പ്രകാരം കേസ് ആമസോണ്‍ സെല്ലര്‍ സര്‍വീസ് എക്‌സിക്യൂട്ടീവിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഭിന്ദ് പൊലീസ് അറിയിച്ചു.
Post Your Comments