ErnakulamLatest NewsKeralaNattuvarthaNewsCrime

കഞ്ചാവ് വിൽപ്പന: ച​ല​ച്ചി​ത്ര​ ​മേ​ഖ​ല​യി​ലെ ​അ​സി​സ്റ്റ​ന്റ് ​ക്യാ​മ​റാ​മാ​ൻ​ പിടിയിൽ

കോ​ട്ട​യം​​:​ ​​ച​ല​ച്ചി​ത്ര​ ​മേ​ഖ​ല​യി​ലെ​ ​അ​സി.​ ​ക്യാ​മ​റാ​മാ​നെ ക​ഞ്ചാ​വു​മാ​യി​ എ​ക്‌​സൈ​സ് പിടികൂടി. ​മു​ണ്ട​ക്ക​യം​ ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​സു​ഹൈ​ൽ​ ​(28​)​ ആണ് ​പി​ടി​യി​ലായത്.​ ​മു​ണ്ട​ക്ക​യം​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​ല​ഹ​രി​മാ​ഫി​യ​ ​സം​ഘ​ത്തി​ലെ​ ​പ്ര​ധാ​ന​ ​ക​ണ്ണി​യാ​ണ് ​സു​ഹൈ​ലെന്ന് ​എ​ക്‌​സൈ​സ് ​പ​റ​ഞ്ഞു.​ 50​​ഗ്രാം​ ​വീ​തം​ ​പാ​യ്ക്ക​റ്റു​ക​ളാക്കി​ ​വീ​ട്ടി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 220​ ​ഗ്രാം​ ​ക​ഞ്ചാ​വും​ ​ക​ണ്ടെ​ടു​ത്തു.​ ഒ​രു​ ​പൊ​തി​യ്ക്ക് 2000​ ​രൂ​പ​യാ​ണ് ഇയാൾ ​വാങ്ങി​യി​രു​ന്ന​ത്.​ ​

നീ​ല​വെ​ളി​ച്ചം,​ ​ച​തു​രം,​ ​ഹി​ഗ്വി​റ്റ തുടങ്ങിയ ​സി​നി​മ​ക​ളി​ൽ​ ​ഇ​യാ​ൾ​ ​അ​സി​സ്റ്റ​ന്റ് ​ക്യാ​മ​റാ​മാ​നാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​കി​ട​പ്പു​മു​റി​യി​ൽ​ ​കി​ട​ക്ക​യ്ക്ക് ​അ​ടി​യി​ൽ​ ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ൽ​ 5​ ​പൊ​തി​ക​ളാ​യാ​ണ് ​ക​ഞ്ചാ​വ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​ത് ​തൂ​ക്കു​ന്ന​തി​നാ​യു​ള്ള​ ​ഇ​ല​ക്ട്രോ​ണി​ക് ​ത്രാ​സും​ ​ക​ണ്ടെ​ത്തി.​

5000​ ​രൂ​പ​ ​ന​ൽ​കി​ ​ക​ഞ്ചാ​വ് ​വാ​ങ്ങി​യ​ ​ര​ണ്ടാം​പ്ര​തി​ ​എ​രു​മേ​ലി​ ​പ​ടി​ഞ്ഞാ​റെ​ ​ത​ട​ത്തേ​ൽ​ ​വീ​ട്ടി​ൽ​ ​ആ​രോ​മ​ലി​നെ​തി​രെ​യും​ ​കേ​സെ​ടു​ത്തു.​ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ ​വീ​ട്ടി​ലെ​ത്തി​യ​ ​എ​ക്‌​സൈ​സ് ​ഉദ്യോഗസ്ഥ​രെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​ശ്ര​മി​ച്ചു.​

shortlink

Related Articles

Post Your Comments

Related Articles


Back to top button