കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതികരണവുമായി മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്.മൊബിലൈസേഷൻ അഡ്വാൻസ് കൊടുക്കുന്നതു പതിവാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്തും അതിനു മുൻപും വിവിധ പദ്ധതികൾക്കു ഇത്തരത്തിൽ പണം മുൻകൂർ നൽകുന്ന രീതിയുണ്ടെന്നും ബജറ്റിൽ തുക വകയിരുത്താത്ത പദ്ധതികൾക്കും മുൻകൂർ പണം നൽകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ടി.ഒ. സൂരജിനെ പൊതുമരാമത്തു സെക്രട്ടറിയാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ല. പൊതുമരാമത്തു വകുപ്പിന് കുറെനാൾ സെക്രട്ടറിയുണ്ടായിരുന്നില്ല. അഡീഷണൽ ചുമതലയിലായിരുന്നു. എന്നാൽ ലോക ബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികൾ ഇതിൽ അസംതൃപ്തി അറിയിച്ചതോടെയാണു സ്ഥിരം സെക്രട്ടറിയെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചതെന്നും ഇബ്രാഹിം കുഞ്ഞ് കൂട്ടിച്ചേർത്തു.
Post Your Comments