Latest NewsKeralaNews

ലീഗിന്റെ രണ്ടാം വിക്കറ്റ്; ദിവസങ്ങളുടെ വ്യത്യാസത്തില്‍ അറസ്റ്റിലാകുന്ന രണ്ടാമത്ത ലീഗ് എംഎല്‍എ

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്.

കൊച്ചി: പിണറായി സർക്കാരിന്റെ രണ്ടാം വിറ്റിൽ വീണത് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്. ഇതോടെ ദിവസങ്ങളുടെ വ്യത്യാസത്തില്‍ അറസ്റ്റിലാകുന്ന രണ്ടാമത്ത മുസ്ലിംലീഗ് എംഎല്‍എയാകുകയാണ് ഇബ്രാഹിംകുഞ്ഞ്. എന്നാൽ നിലവിൽ ജൂവലറി തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ കമറുദ്ദീന്‍ ജയിലിലാണ്. പാലാരിവട്ടം പാലം അഴിമതി കേസിലാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്.

അതേസമയം സ്വര്‍ണ്ണ കടത്തില്‍ പ്രതിരോധത്തിലായ പിണറായി സര്‍ക്കാരിന്റെ തിരിച്ചടി നീക്കമാണ് ഈ അറസ്റ്റുകളെന്ന് യുഡിഎഫിന്റെ ആരോപണം. ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം ഇന്നു രാവിലെ കൊച്ചി ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ലെന്നും കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വീട്ടുകാര്‍ അറിയിച്ചു. വിജിലന്‍സ് സംഘം നിലവില്‍ ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ച ലേക്ക്ഷോര്‍ ആശുപത്രിയില്‍ എത്തി. ഇവിടെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. അതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ ഇന്ന് അറസ്റ്റുണ്ടാകുമെന്ന വിവരം വിജിലന്‍സില്‍ നിന്ന് തന്നെ ഇബ്രഹിംകുഞ്ഞിന് ചോര്‍ന്ന് കിട്ടിയതായാണ് വിവരം. ചൊവ്വാഴ്ച രാവിലെവരെ അദ്ദേഹം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സജീവ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഉച്ചയോടെ അദ്ദേഹത്തിന് വിജിലന്‍സിന്റെ നീക്കം സംബന്ധിച്ച്‌ വിവരം ലഭിച്ചെന്നാണ് വ്യക്തമാകുന്നത്. ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇബ്രാഹിം കുഞ്ഞ് അഡ്‌മിറ്റാകുന്നത്. നിലവില്‍ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റാനിരിക്കുകയാണെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാനുള്ള നീക്കവും മുന്‍ മന്ത്രി നടത്തുന്നുണ്ട്.

Read Also: എലിവിഷത്തിനൊപ്പം മണ്ണെണ്ണ കുടിച്ചു; ഇരുപത്തിയൊന്നുകാരിയുടെ ആത്മഹത്യ; കാമുകനെതിരെ കുടുംബം

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണക്കമ്പനിയായ ആര്‍ഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു. കേസില്‍ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഫെബ്രുവരി അഞ്ചിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. കേസില്‍ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയത് എന്ന് പറയുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച പാലത്തില്‍ വിള്ളല്‍ കണ്ടതോടെയാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. അഞ്ചാം പ്രതിയായ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ക്രമക്കേട് നടത്തിയതിന് വിജിലന്‍സിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ്, കരാര്‍ കമ്ബനി ആര്‍ഡിഎസ് പ്രോജക്‌ട് എംഡി സുമിത് ഗോയല്‍, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ കേരള (ആര്‍ബിഡിസികെ) അസി. ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരും പ്രതികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button