Latest NewsKeralaNattuvarthaNews

ലീഗിൽ പൊട്ടിത്തെറി ; ഇബ്രാഹിം കുഞ്ഞിന്റെ മകനെ മത്സരിപ്പിക്കുന്നതിനോട് താല്പര്യപ്പെടാതെ പ്രവർത്തകർ

ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ മത്സരിക്കുന്ന കളമശേരിയിലെ മുസ്ലീംലീഗില്‍ പൊട്ടിത്തെറി. വി.ഇ. അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം പുനർപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. മങ്കടയിലെ സിറ്റിങ് എംഎല്‍എ അഹമ്മദ് കബീറിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് യോഗത്തിന്റെ പ്രധാന ആവശ്യം. ജില്ലാ കമ്മിറ്റിയിലെയും ലീഗിന്റെ പോഷക സംഘടനകളിലേയും ബഹുഭൂരിപക്ഷം ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. വി.ഇ. അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വം ഒരു രീതിയിലും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. മുന്‍ എംഎല്‍എ അഹമ്മദ് കബീറിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരിയില്‍ പ്രകടനവും നടന്നിരുന്നു.

Also Read:നേമത്ത് വലിയ തോല്‍വി കോണ്‍ഗ്രസിനുണ്ടാകും ; ബിജെപിയുടെ ജനപിന്തുണയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍

നൂറിലധികം പ്രവർത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുള്‍ മജീദീന്റെ നേതൃത്വത്തില്‍ കളമശേരിയില്‍ നടന്ന യോഗത്തില്‍ നൂറുണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. അബ്ദുള്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ തോല്‍പ്പിക്കാനായി പ്രചാരണം നടത്തുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. പാണക്കാട്ട് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അറിയിച്ചു . മകനെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ് ജില്ലാ നേതൃത്വം. പ്രതിഷേധങ്ങളും പൊട്ടിത്തെറിയും സംസ്ഥാന നേതൃത്വം അവഗണിച്ചതോടെ വിമതനീക്കത്തിലൂടെ ശക്തി തെളിയിക്കുകയാണ് ജില്ലാ കമ്മിറ്റി. യൂത്ത് ലീഗും എംഎസ്‌എഫും അടക്കം പോഷകസംഘടനകളിലെ നൂറുകണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചായിരുന്നു കളമശേരിയില്‍ യോഗം വിളിച്ചു ചേര്‍ത്തത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിയായ ഇബ്രാഹിംകുഞ്ഞിന്റെ മകനെ വേണ്ടെന്ന നിലപാടാണ് എല്ലാവര്‍ക്കുമുളളതെന്ന് ജില്ലാ വൈസ് പ്രസിഡന്റ് എം.യു ഇബ്രാഹീം പറഞ്ഞു. സംസ്ഥാന നേതൃത്വവുമായി വീണ്ടും കൂടിക്കാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button