തിരുവനന്തപുരം: പാലാരിവട്ടം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ സർക്കാർ അനുമതി നൽകി. ഇതോടെ വിജിലന്‍സ് ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്നാണ് സൂചന. അതേസമയം അറസ്റ്റ് വേണോ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമോ എന്ന കാര്യത്തില്‍ സര്‍ക്കാറിനോട് അഭിപ്രായം തേടും. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.
Post Your Comments