ഓവല്‍: സ്റ്റംപില്‍ നോക്കാതെ ബാറ്റ്സ്മാനെ റണ്‍ഔട്ടാക്കുന്ന ധോണിയുടെ കഴിവ് കണ്ട് ക്രിക്കറ്റ് ലോകം ഒരുപാട് കയ്യടിച്ചിട്ടുണ്ട്. അത്തരമൊരു റണ്‍ഔട്ട് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലും കണ്ടു. ഇംഗ്ലീഷ് നായകന് ഓയിന്‍ മോര്‍ഗനാണ് ഈ റണ്‍ഔട്ടിനെ പിന്നിലെ താരം. വിക്കറ്റ് കീപ്പറായല്ല, മറിച്ച് ഫീൽഡറെന്ന നിലയിലാണ് ഇദ്ദേഹം ഈ റൺ ഔട്ട് സ്വന്തം പേരിലാക്കിയത്.
ഇംഗ്ലീഷ് പേസര്‍ പ്ലങ്കറ്റിന്റെ പന്തില്‍ രണ്ടാം റണ്ണിനായുള്ള ഓട്ടത്തിലായിരുന്നു ദക്ഷിണാഫ്രിക്കൻ താരങ്ങളായ പ്രിറ്റോറിയസും വാന്‍ ഡെറും. എന്നാല്‍ സ്റ്റോക്സിന്റെ കയ്യിൽ നിന്നും നീളന്‍ ത്രോ പിടിച്ചെടുത്ത മോര്ഗന് ധോണി സ്റ്റൈലില്‍ സ്റ്റാമ്പ് നോക്കാതെ പ്രിറ്റോറിയസിന്റെ സ്റ്റമ്പ് തെറിപ്പിച്ചു. മത്സരം ഇംഗ്ലണ്ട് 104 റൺസിന് ജയിച്ചു.
Post Your Comments