കൊച്ചി : വേഷം മാറി ശബരിമലയില്‍ സ്ത്രീ കടന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ആള്‍മാറാട്ടം നടത്തി ക്ഷേത്ര പ്രവേശനം നടത്തിയെന്ന പേരില്‍ വിവാദത്തിലകപ്പെട്ട കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജുവിനെ വിമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അമ്പലം നാടകവേദിയല്ല, ആള്‍മാറാട്ടം ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രികുമാരന്‍ തമ്പി യുവതിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രംഗത്ത് വന്നത്. നവോത്ഥാനം അത്യന്താപേക്ഷിതമാണ് പക്ഷെ ഒളിസേവ പാടിലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ
നവോത്ഥാനം അത്യന്താപേക്ഷിതമാണ്. സ്ത്രീപുരുഷസമത്വം അനുപേക്ഷണീയമാണ്. കാലം മാറുന്നതനുസരിച്ച് എല്ലാ ആചാരങ്ങളിലും മാറ്റമുണ്ടാകും; ഉണ്ടാകണം.പക്ഷേ”ഒളിസേവ” പാടില്ല; പ്രത്യേകിച്ചും ദേവാലയത്തിൽ .
മേക്കപ്പ് ചെയ്ത് വൃദ്ധയായി രൂപം മാറ്റി ഒരു സ്ത്രീ ശബരിമല ക്ഷേത്രത്തിൽ കടന്നിട്ടുണ്ടെങ്കിൽ അവർക്കെതിരെ കേസെടുത്തേ മതിയാകൂ. അമ്പലം നാടകവേദിയല്ലല്ലോ.
ആൾമാറാട്ടം ക്രിമിനൽ കുറ്റമാണ്.
https://www.facebook.com/sreekumaran.thampi.12/posts/2020094028027541
Post Your Comments