Kerala

പോക്സോ കേസിൽ വയോധികന് 23 വർഷം കഠിനതടവ് : ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും

കാശ് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്

പാ​ല​ക്കാ​ട്: പോക്സോ കേസിൽ വയോധികന് 23 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,10,000 രൂ​പ പി​ഴ​യും ചുമത്തി. നെ​ല്ലി​യാ​മ്പ​തി പാ​ട​ഗി​രി ലി​ല്ലി ഡി​വി​ഷ​നി​ൽ ക​ല്യാ​ണ​കു​മാർ​(61)​നെ​യാ​ണ് പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി ടി. ​സ​ഞ്ജു ശി​ക്ഷി​വിധിച്ചത്.

11 വ​യ​സുകാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസിലാണ് ​വിധി. പി​ഴ​യ​ട​ച്ചില്ലെങ്കിൽ ഏ​ഴു​മാ​സം അ​ധി​കം ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2021 മാ​ർ​ച്ച് ഒ​ന്നി​നാ​ണ് സം​ഭ​വം നടക്കുന്നത്. കാ​ശ് ത​രാമെന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചുവെന്നാണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദിച്ചത്.

കേസിൽ 17 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചാണ് പ്രോ​സി​ക്യൂ​ഷ​ൻ 37 രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചത്. അ​ന്ന​ത്തെ പാ​ട​ഗി​രി ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന എ. ​ര​മേ​ഷാണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button